എഴുകോൺ : കടയ്ക്കോട് പബ്ലിക് ലൈബ്രറി പി.എൻ.പണിക്കർ അനുസ്മരണവും വായന പക്ഷാചരണത്തിന്റെ ഉദ്ഘാടനവും നടത്തി.താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം ബി. വേണുഗോപാൽ അനുസ്മരണ പ്രഭാഷണം നടത്തി.
ലൈബ്രറി പ്രസിഡന്റ് അഡ്വ. സുരേന്ദ്രൻ കടയ്ക്കോട് അദ്ധ്യക്ഷനായി. സെക്രട്ടറി എസ്. പ്രദീപ്കുമാർ, എം. എസ്. പ്രഭാത്, ആർ.വി.ഹരിലാൽ, പി.ജെ.രാജേഷ്കുമാർ എന്നിവർ സംസാരിച്ചു.
കടയ്ക്കോട് ശ്രീനാരായണ ഗുരു സംസ്കൃത ഹൈസ്ക്കൂൾ വിദ്യാർത്ഥി ബി.എസ്.അനഘ വായനാക്കുറിപ്പ് അവതരിപ്പിച്ചു. എം.ആർ.മീര, എ.എസ് .അനുഷ്ക എന്നിവർ പുസ്തക പരിചയവും ഗോപിക ജി.ഗോപൻ, ഗൗതം ജി.ഗോപൻ, വേദഭദ്ര എന്നിവർ ലളിതഗാനവും ആലപിച്ചു.