കൊട്ടാരക്കര: കൊട്ടാരക്കര ഗാന്ധി -ലെനിൻ ഗ്രന്ഥ ശാലയുടെ ആഭിമുഖ്യത്തിൽ കൊട്ടാരക്കര ടൗൺ യു. പി. സ്കൂളിൽ നടന്ന വായന ദിനാ ചരണം ലൈബ്രറി കൗൺസിൽ ജില്ലാ വൈസ് പ്രസിഡന്റ് എ.എസ്. ഷാജി ഉദ്ഘാടനം ചെയ്തു. സാഹിത്യകാരൻ നീലേശ്വരം സദാശിവൻ പി.എൻ.പണിക്കർ അനുസ്മരണം നടത്തി. ടി. ഗോപാല കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രധാന അദ്ധ്യാപിക അനില പുസ്തകം വിതരണം ചെയ്തു. കെ.മുരളി, അശ്വിനികുമാർ, കെ.വിനോദ്, എന്നിവർ സംസാരിച്ചു. പല്ലിശ്ശേരി സ്വാഗതവും എ. നജിം നന്ദിയും പറഞ്ഞു.