കൊല്ലം: മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ബ്രൂസല്ലോസിസ് രോഗപ്രതിരോധ നടപടികളുമായി മൃഗസംരക്ഷണ വകുപ്പ്. ഇന്ന് മുതൽ തുടർച്ചയായി അഞ്ച് ദിവസം നീളുന്ന കുത്തിവയ്പ് ക്യാമ്പയിനിലൂടെ രോഗനിയന്ത്രണമാണ് ലക്ഷ്യമാക്കുന്നത്. നാല് മുതൽ എട്ടുമാസം വരെ പ്രായമുള്ള പശു - എരുമക്കിടാങ്ങൾക്ക് പ്രതിരോധമരുന്ന് നൽകും. 165 സ്‌ക്വാഡുകൾ പ്രവർത്തിക്കും. തീവ്രയജ്ഞത്തിലൂടെ രോഗഭീഷണി ഒഴിവാക്കാനാകുമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഡി.ഷൈൻ കുമാർ അറിയിച്ചു.
കൊട്ടിയം മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിൽ ഇന്ന് രാവിലെ 10ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് ഉദ്ഘാടനം ചെയ്യും. മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. എ.എൽ.അജിത്ത് അദ്ധ്യക്ഷനാകും. ഡോ. ഡി.ഷൈൻ കുമാർ, വകുപ്പിലെ ഡോക്ടർമാരായ ഷീബ.പി.ബേബി, എസ്.ദീപ്തി, കെ.എസ്.സിന്ധു, എസ്.പ്രമോദ്, കെ.ജി.പ്രമോദ്, ജില്ലാ എപ്പിഡമിയോളജിസ്റ്റ് ആര്യ സുലോചനൻ തുടങ്ങിയവർ പങ്കെടുക്കും.