കൊട്ടാരക്കര: തൃക്കണ്ണമംഗൽ ഗവ.എൽ.പി.ജി സ്കൂളിൽ നടന്ന വായനദിനം ടി.വി.റേഡിയോ പ്രഭാഷകൻ നീലേശ്വരം സദാശിവൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് ജലജ ലിബിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ എസ്.എം.സി അംഗം സി.എസ്.പിള്ള, സജി ചേരൂർ എന്നിവർ സംസാരിച്ചു. പ്രഥമാദ്ധ്യാപിക കെ.മിനി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സിനി നന്ദിയും പറഞ്ഞു.