അഞ്ചൽ: അയിലറ ഗവ. ഹൈസ്കൂളിൽ നടന്ന വായനാ പക്ഷാചരണത്തിന്റെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം പുനലൂർ താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് എ.ജെ.പ്രതീപ് നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് പി.സുരേഷ് , എച്ച്.എം ഷീജാ ബീഗം, മായ, വി.ജെ. സന്തോഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. വായനാ പക്ഷാചരണത്തിന്റെ ഭാഗമായി വായന ചങ്ങല, ഇഷ്ടപുസ്തകം, അക്ഷര യാത്ര, വായനാ മത്സരം തുടങ്ങിയ പരിപാടികളും വിദ്യാലയത്തിൽ സംഘടിപ്പിച്ചിട്ടുണ്ട്.