photo
വാളക്കോട് എൻ.എസ്.വി.വൊക്കേണൽ ഹയർ സെക്കൻഡറി സ്കൂളിലെ വായന ദിനാചരണത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ പ്രതിജ്ഞയെടുക്കുന്നു

പുനലൂർ: വാളക്കോട് എൻ.എസ്.വി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വായന ദിനാചരണം നടത്തി. എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം എസ്.സദാനന്ദൻ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് രാജീവ് പി.അലക്സാണ്ടർ അദ്ധ്യക്ഷനായി. സ്കൂൾ പ്രഥമാദ്ധ്യാപിക ആർ.കെ.അനിത,സീനിയർ അസി.ആർ.സിന്ധു, എസ്.ആർ.ജി.കൺവീനർ ഡി.അനിൽ, യു.പി.വിഭാഗം സീനിയർ അസി. പ്രീത ബാലചന്ദ്രൻ, സ്റ്റാഫ് സെക്രട്ടറി സൂസൺ ലൂക്കോസ് തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ വിദ്യാർത്ഥി ഹായ ദിൽഷാദ് വായന ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.