nnn
ചിതറ എസ്.എൻ എച്ച്.എസ്.എസിൽ എൻ.എസ്. എസ് യൂണിറ്റിന്റെ അഭിമുഖ്യത്തിൽ നടന്ന വായനാ വാരാഘോഷം ചിതറ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മുരളി ഉദ്ഘാടനം ചെയ്യുന്നു

കടയ്ക്കൽ: ചിതറ എസ്.എൻ എച്ച്.എസ്.എസിൽ എൻ.എസ്. എസ് യൂണിറ്റിന്റെ അഭിമുഖ്യത്തിൽ വായനാ വാരാഘോഷം സംഘടിപ്പിച്ചു. ചിതറ പഞ്ചായത്ത് പ്രസിഡന്റ് എം. എസ്. മുരളി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഗഫൂർ റാവുത്തർ അദ്ധ്യക്ഷനായി. പ്രാദേശിക എഴുത്തുകാരായ നജാ ഹുസൈൻ, വിശാഖ് വിജയൻ എന്നിവർ അവരുടെ സാഹിത്യ അറിവുകൾ പങ്കുവെച്ചു പ്രിൻസിപ്പൽ കെ.ടി.സാബു സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി എസ്.വി.പ്രസീദ് , എൻ.എസ്. എസ് ദക്ഷിണമേഖലാ കോഡിനേറ്റർ പി .ബി .ബിനു, എൻ .എസ് .എസ് പ്രോഗ്രാം ഓഫീസർ പ്രിജി ഗോപിനാഥ് തുടങ്ങിയവർ സംസാരിച്ചു സ്കൂൾ എച്ച്.എം പി.ദീപ നന്ദി പറഞ്ഞു.