കരുനാഗപ്പള്ളി : വായിച്ചുവളരുക ചിന്തിച്ചു വിവേകം നേടുക എന്ന മുദ്രാവാക്യം ലോകത്തിന് സമ്മാനിച്ച പി.എൻ. നാരായണപണിക്കരുടെ ചരമദിനത്തോടനുബന്ധിച്ച് സബർമതി ഗ്രന്ഥശാല ജൂലായ് 7 വരെ സംഘടിപ്പിക്കുന്ന വായനോത്സത്തിന് ഗ്രന്ഥശാലാ ഹാളിൽ തുടക്കമായി. പി.എൻ.പണിക്കർ അനുസ്മരണം,അക്ഷരപുരസ്‌കാര വിതരണം, ഗ്രന്ഥാലോകം ക്യാമ്പയിൻ,വൈക്കം മുഹമ്മദ്ബഷീർ സ്മൃതി,വീട്ടക വായനാ സദസ് , ഗ്രന്ഥശാലയിലെ മികച്ച വായനക്കാർക്കുള്ള ആദരവ് എന്നിവ അക്ഷരോത്സവത്തിന്റെ ഭാഗമായി നടക്കും. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ വായനോത്സവം ഉദ്ഘാടനം ചെയ്തു.
ഗ്രന്ഥശാലാ പ്രസിഡന്റ് സുമൻജിത്ത്മിഷ അദ്ധ്യക്ഷനായി. നോവലിസ്റ്റ് സുൽത്താൻ അനുജിത്ത് അനുസ്മരണം നടത്തി. സെന്റർ ഫോർ സയൻസ് ഡയറക്ടർ വി.അരവിന്ദകുമാർ,അഡ്വ.സി.പി.പ്രിൻസ്,ജോ സെക്രട്ടറി എച്ച് .ശബരീനാഥ്, നിർവാഹക സമിതി അംഗം സുനിൽ പൂമുറ്റം,ലൈബ്രേറിയൻ സുമി സുൽത്താൻ എന്നിവർ സംസാരിച്ചു.