mayyanad-
മയ്യനാട് നടുവിലക്കരയിൽ എൻ.കെ. പ്രേമചന്ദ്രൻ.എം.പിയുടെ പ്രചരണ ബോർഡ് തീയിട്ട് നശിപ്പിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് ആറാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രകടനം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ആനന്ദ് ബ്രഹ്മാനന്ദ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: മയ്യനാട് നടുവിലക്കരയിൽ എൻ.കെ. പ്രേമചന്ദ്രൻ.എം.പിയുടെ പ്രചരണ ബോർഡ് തീയിട്ട് നശിപ്പിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് ആറാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രകടനം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ആനന്ദ് ബ്രഹ്മാനന്ദ് ഉദ്ഘാടനം ചെയ്തു. അൻസിൽ സുബൈർ അദ്ധ്യക്ഷത വഹിച്ചു. ഇരവിപുരം ബ്ലോക്ക് വൈസ് പ്രസിഡന്റ് പി. ലിസ്റ്റൻ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഷെമീർ മയ്യനാട്, യു.ഡി.എഫ് മണ്ഡലം ചെയർമാൻ ആർ.എസ്. കണ്ണൻ, ദേശീയ മത്സ്യത്തൊഴിലാളി കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ബോബൻ, ആർ.എസ്.പി നേതാവ് നിസാർ, ജോസഫ് റാഫേൽ, ഷാനവാസ് ആലുംമൂട്, വഹാബ് കൂട്ടിക്കട, സോഫിയ, റീൻ മോറീസ്, ഷെരീഫ് കണ്ടച്ചിറ, മാഹീൻ, അഖിൽ, സജേഷ്, രാഘവൻ, മണിയൻപിള്ള, മോൻസി, ബി.ജി. പിള്ള തുടങ്ങിയവർ സംസാരിച്ചു.