കൊല്ലം: ഗ്രാമീണ ഗ്രന്ഥശാലകൾ പുസ്തകങ്ങളുടെ ശവപ്പറമ്പായി മാറിയെന്ന് വി.എം. സുധീരൻ പറഞ്ഞു. ജില്ലാതല വായനാദിനാഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേരള അസോസിയേഷൻ ഫോർ റൂറൽ ഡെവലപ്മെന്റ്, ജൻ ശിക്ഷൺ സൻസ്ഥാൻ, വേൾഡ് മലയാളി കൗൺസിൽ, കാൻഫെഡ് സംഘടനകളുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ കാർഡ് ചെയർമാൻ ഡോ. നടയ്ക്കൽ ശശി അദ്ധ്യക്ഷത വഹിച്ചു. ഡോ.പുനലൂർ സോമരാജൻ പി.എൻ. പണിക്കർ അനുസ്മരണം നടത്തി. എസ്. സുധീശൻ വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് എൻ. ഗോപാലകൃഷ്ണപിള്ള ഗുരുവന്ദനം നടത്തി. ഡോ. സി. രാജശേഖരൻ പിള്ള, അഡ്വ. എസ്. ലീല, ഡോ. രാഗിണി, സൂരജ് രവി, ഉഷറാണി, ആർ. ശ്രീജ, രശ്മി ജി.നായർ, പി ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു.