photo
പുനലൂർ ശബരിഗിരി സ്കൂളിൽ നടന്ന വായന ദിനാചരണം സ്കൂൾ ചെയർമാൻ ഡോ.വി.കെ.ജയകുമാർ ഉദ്ഘാടനം ചെയ്യുന്നു. സ്കൂൾ മാനേജർ സുലാ ജയകുമാർ,സ്കൂൾ ഡയറക്ടർ അരുൺദിവാകർ, പ്രിൻസിപ്പൽ എം.ആർ.രശ്മി തുടങ്ങിയവർ സമീപം

പുനലൂർ: ശബരിഗിരി സ്കൂളിൽ വയനാ ദിനാചരണവും, ബക്രീദ് ദിനാഘോഷവും, കുട്ടികളുടെ പുസ്തക ശേഖരണ പദ്ധതിയായ അറിവിന്റെ പേടകത്തിന്റെ സമർപ്പണവും നടന്നു.സ്കൂൾ ചെയർമാൻ ഡോ.വി.കെ.ജയകുമാർ പരിപാടികൾ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ സുലാ ജയകുമാർ, സ്കൂൾ ഡയറക്ടർ അരുൺ ദിവാകർ, പ്രിൻസിപ്പൽ എം.ആർ.രശ്മി തുടങ്ങിയവർ സംസാരിച്ചു. ബുക്ക് ഒഫ് വേൾഡ് റെക്കാഡിന്റെ ഇൻഡോ-ദുബൈ ഇന്റർ നാഷണൽ എക്സലൻസി പുരസ്കാരം നേടിയ ഡോ.വി.കെ.ജയകുമാറിനെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു.