ഓച്ചിറ: ഓച്ചിറ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വീട്ടക വായനാ സദസ് സാഹിത്യകാരൻ അജിത് അനന്തപുരി ഉദ്ഘാടനം ചെയ്തു. ഉഷ അദ്ധ്യക്ഷയായി. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് കമ്മിറ്റിയംഗം എം.ഗോപാലകൃഷ്ണപിള്ള പദ്ധതി വിശദീകരണം നടത്തി. ജില്ലാ സാക്ഷരതാ കോർഡിനേറ്റർ ഷീജാ പത്മകുമാർ ടി.പത്മനാഭന്റെ 'പ്രകാശം പരത്തുന്ന പെൺകുട്ടി' എന്ന കഥ വായിച്ച് അവതരിപ്പിച്ചു. ടി.രാധാകൃഷ്ണൻ, അശോകുമാർ തുടങ്ങിയവർ സംസാരിച്ചു. എം. മുരളീധരൻപിള്ള സ്വാഗതവും ടി.രാജു നന്ദിയും പറഞ്ഞു.