കൊല്ലം :ഓൾ കേരളാ പുലയർമഹാസഭ കരുനാഗപ്പള്ളി യൂണിയന്റെ നേതൃത്വത്തിൽ അയ്യങ്കാളി അനുസ്മരണം നടത്തി. ഇക്കഴിഞ്ഞ ബി.എ പരീക്ഷയിൽ എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് സംസ്കൃതത്തിൽ ഒന്നാം റാങ്ക് നേടിയ എം.പൂജിതയെ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ഡി.പി.സുധീഷ്കുമാർ അനുമോദിച്ചു. അനുസ്മരണ സമ്മേളനം ജില്ലാ പഞ്ചായത്ത് മെമ്പർ എസ്.സോമൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് രഘു.പി തേവലക്കര അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി കെ.ഇ.ബൈജു, കെ.രാജൻ, വിശ്വംഭരൻ പതാരം, മണിക്കുട്ടൻ, വിജയകുമാരി, ചക്കാവിളസോമൻ, ആദർശ്.കെ.ചെല്ലപ്പൻ ബാബുപാലയ്ക്കൽ എന്നിവർ സംസാരിച്ചു.