road

കൊല്ലം: താലുക്ക് കച്ചേരി - ആശ്രാമം ലിങ്ക് റോഡ് നവീകരണത്തിന്റെ ഭാഗമായി എടുത്ത കുഴികൾ യാത്രക്കാർക്ക് അപകട ഭീഷണിയാകുന്നു. ലിങ്ക് റോഡിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപവും ആശ്രാമം ഭാഗത്തും മണ്ണ് മാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് പുതിയ ഓടയ്ക്കായി എടുത്ത ആഴത്തിലുള്ള കുഴികളാണ് അപകടസാദ്ധ്യത ഉയർത്തുന്നത്. കുഴികൾ കാരണം റോഡിലൂടെയുള്ള ഗതാഗതം ദുസഹമായിരിക്കുകയാണ്.

ചിന്നക്കട, ഹോക്കി സ്റ്റേഡിയം, അഡ്വഞ്ചർ പാർക്ക്, ചിൽഡ്രൻസ് പാർക്ക്, കടപ്പാക്കട, എന്നിവിടങ്ങളിലേക്ക് പോകുന്ന നഗരത്തിലെ പ്രധാന റോഡിൽ ദിവസവും നൂറുകണക്കിന് വാഹനങ്ങളാണ് സഞ്ചരിക്കുന്നത്. ബാരലുകളും മറ്റും നിരത്തി പേരിന് മാത്രമാണ് കുഴിയുള്ള ഭാഗത്ത് സുരക്ഷ ഒരുക്കിയിരിക്കുന്നത്.

നിർമ്മാണം മാതൃകാ റോഡാക്കാൻ

താലൂക്ക് കച്ചേരി ജംഗ്ഷന് സമീപത്ത് നിന്ന് ആശ്രാമം വരെയുള്ള 960 മീറ്റർ ലിങ്ക് റോഡ് മാതൃകാ റോഡ് പദവിയിലേക്കുയർത്തുന്നതിനുള്ള നിർമ്മാണമാണ് നിലവിൽ നടക്കുന്നത്. മാർച്ച് ആദ്യ വാരമാണ് പണി ആരംഭിച്ചത്. ജോലികൾ വേഗത്തിലാക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് നിർമ്മാണ കമ്പനി അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.

വേണം ജാഗ്രത

 വലിയ കുഴികൾക്ക് സമീപം ഗതാഗതം മന്ദഗതിയിൽ

 കുഴികളിൽ വെള്ളം നിറഞ്ഞ് കിടക്കുന്നതിനാൽ

റോഡും കുഴിയും വേർതിരിച്ചറിയാനാകുന്നില്ല

 മതിയായ വെളിച്ചമില്ലാത്തതിനാൽ രാത്രിയാത്രയും ദുഷ്കരം

 ഇരുചക്രവാഹന യാത്രികർ അപകടത്തിൽപ്പെടാൻ സാധ്യത

 കാൽനട യാത്രക്കാരും ദുരിതത്തിൽ