kj
മിന്നലേറ്റ് ടിവി തകർന്ന നിലയിൽ

കടയ്ക്കൽ : ശക്തമായ മിന്നലിൽ വീടിന്റെ ഭിത്തിയും വയറിംഗും വൈദ്യുതോപകരണങ്ങളും നശിച്ചു. മണ്ണൂർ ജി.എസ് ഭവനിൽ ഗോപിനാഥന്റെ വീടാണ് ഭാഗികമായി നശിച്ചത്. ഇന്നലെ രാവിലെ 9.30 ഓടെയാണ് സംഭവം. ഗോപിനാഥനും ഭാര്യയുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. മുറിയിലെ ട്യൂബ് ലൈറ്റ് പൊട്ടിത്തെറിച്ച് ഗോപിനാഥന് നിസാരമായി പരിക്കേറ്രു. മിന്നലേറ്റ് ടി.വി താഴെ വീഴുകയും തകരുകയും ഭിത്തികൾക്ക് വിള്ളലുണ്ടാവുകയും ചെയ്തു. വയറിംഗ് ഭൂരിഭാഗവും നശിച്ചു. മുൻപും ഇവിടെ മിന്നലേറ്റിട്ടുള്ളതായി വീട്ടുകാർ പറഞ്ഞു.