ccc
കേരളകൗമുദി തൊടിയൂർ ലേഖകൻ ജയചന്ദ്രൻ തൊടിയൂരിനെ സംസ്കാര സാഹിതി കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാർഷിക കടാശ്വാസ കമ്മിഷൻ അംഗം കെ.ജി.രവി പൊന്നാട അണിയിക്കുന്നു

കരുനാഗപ്പള്ളി: കേരള കൗമുദി തൊടിയൂർ ലേഖകൻ ജയചന്ദ്രൻ തൊടിയൂരിന് വായനാദിനത്തിൽ കെ.പി.സി.സി സാംസ്കാരിക സാഹിതിയുടെ ആദരവ്.
ദീർഘകാലമായി പത്രപ്രവർത്തന രംഗത്ത് നടത്തി വരുന്ന സേവനം പരിഗണിച്ചാണ് ആദരവ് നൽകുന്നതെന്ന് സാംസ്കാരിക സാഹിതി കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. ജയചന്ദ്രൻ തൊടിയൂരിന്റെ വസതിയിൽ എത്തിയാണ് ആദരവ് നൽകിയത്.
സംസ്ഥാന കാർഷിക കടാശ്വാസ കമ്മിഷൻ അംഗവും എഴുത്തുകാരനുമായ കെ.ജി.രവി പൊന്നാട അണിയിച്ചു. സാംസ്കാരിക സാഹിതി നിയോജക മണ്ഡലം ചെയർമാൻ സജീവ് മാമ്പറ, ജില്ലാ കൺവീനർ എസ്.എം.ഇക്ബാൽ, ശ്രീകുമാർ പുന്നൂർ, മുരളി പാലപ്പള്ളിൽ എന്നിവരുൾപ്പെട്ട സംഘമാണ് ആദരവ് നൽകിയത്. സജീവ് മാമ്പറ ജയചന്ദൻ തൊടിയൂരിന്റെ വ്യത്യസ്ത മേഖലകളിലെ പ്രവർത്തനങ്ങൾ വിശകലനം ചെയ്തു. ജയചന്ദ്രൻ തൊടിയൂർ മറുപടി പറഞ്ഞു. മഹേശ്വരി ജയചന്ദ്രൻ, രഞ്ജിത്ത്, ജോയി ഐ കെയർ, മഞ്ജു ജോയി എന്നിവർ പങ്കെടുത്തു.