കൊല്ലം: മയ്യനാട് കേന്ദ്രമാക്കി മിനി ലൈബ്രറി സ്ഥാപിക്കാൻ വായനാദിനത്തിൽ പുസ്തക ശേഖരണം ആരംഭിച്ച് മയ്യനാട് പഞ്ചായത്ത് അംഗവും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ ആർ.എസ്. അബിൻ. അടുത്തിടെ മയ്യനാട് വെസ്റ്റ് പതിനാറാം വാർഡിൽ പണികഴിപ്പിച്ച ഹൈടെക് അങ്കണവാടിയുടെ മുകളിലത്തെ നിലയിലാണ് ലൈബ്രറി ലക്ഷ്യമിടുന്നത്. വായിച്ചു കഴിഞ്ഞ പഴയ പുസ്തകങ്ങളും പുതിയ പുസ്തകങ്ങളും വീടുകളിലെത്തി ശേഖരിക്കുകയാണ് അബിൻ. മുതിർന്ന മാദ്ധ്യമപ്രവർത്തകനും എഴുത്തുകാരനുമായ എസ്. സുധീശൻ ആദ്യ ബുക്ക് കൈമാറി പുസ്തക ശേഖരണം ഉദ്ഘാടനം ചെയ്തു. ബി.ഹേമചന്ദ്രൻ, ഉമേഷ് മയ്യനാട്, എച്ച്. ഹരീഷ് ലാൽ എന്നിവർ ഒപ്പമുണ്ടായിരുന്നു.