
അഞ്ചാലുംമൂട്: മുൻവൈരാഗ്യത്തിന്റെ പേരിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. കുരീപ്പുഴ ആലുവിള കിഴക്കതിൽ കാല എന്ന വിഷ്ണുവാണ് (31) അഞ്ചാലുംമൂട് പൊലീസിന്റെ പിടിയിലായത്. കുരീപ്പുഴ സ്വദേശിയായ വിഷ്ണു സോമനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്.
ചൊവാഴ്ച വൈകിട്ട് 7ന് കുരീപ്പുഴ നദിയ ജംഗ്ഷനിലുള്ള കടയ്ക്ക് മുന്നിൽ നിൽക്കുകയായിരുന്ന വിഷ്ണു സോമന്റെ അടുത്തേക്കെത്തിയ പ്രതി വാളിന് ആക്രമിക്കുകയായിരുന്നു. വിഷ്ണുവിന് സാരമായി പരിക്കേറ്റു. വിഷ്ണു അഞ്ചാലുംമൂട് പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കാല വിഷ്ണുവിനെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. അഞ്ചാലൂംമൂട് സ്റ്റേഷൻ ഹൗസ് ഓഫീസർ ഷാഫിയുടെ നേതൃത്വത്തിൽ എസ്.ഐമാരായ രജീഷ്, പ്രദീപ്കുമാർ, എ.എസ്.ഐ രാജേഷ്, സി.പി.ഒമാരായ രാജഗോപാൽ, സനോജ്, ശിവകുമാർ, സിജു എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.