kunnathoor-
പാറക്കടവ് പാതിരിക്കൽ ആരംഭിക്കുന്ന ഉപകേന്ദ്രത്തിന്റെ ശിലാസ്ഥാപനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുന്ദരേശനും പഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീകുമാറും ചേർന്ന് നിർവഹിക്കുന്നു

കുന്നത്തൂർ: ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെ കീഴിൽ പാറക്കടവ് പാതിരിക്കൽ ആരംഭിക്കുന്ന ഉപകേന്ദ്രത്തിന്റെ ശിലാസ്ഥാപനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുന്ദരേശൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീകുമാർ അദ്ധ്യക്ഷനായി.ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി സുദർശൻ,പഞ്ചായത്ത് അംഗങ്ങളായ സന്തോഷ്,ശ്രീലക്ഷ്മി, അഞ്ജലി,പ്രദീപ്,സൗമ്യ,ദിലീപ്,സുനിൽ, അമ്പിളി,മെഡിക്കൽ ഓഫീസർ ഡോ.ബുഷറ എന്നിവർ പങ്കെടുത്തു.