
അഞ്ചൽ: അഞ്ചലിൽ സ്‌കൂട്ടറും ഒമ്നിവാനും കൂട്ടിയിടിച്ച് പരിക്കേറ്റയാൾ മരിച്ചു. പനയഞ്ചേരി പുതിയവിള വീട്ടിൽ തുളസീധരൻ പിള്ളയാണ് (67) മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് പനയഞ്ചേരി ജംഗ്ഷന് സമീപത്തായിരുന്നു അപകടം. നാട്ടുകാരുടെ സഹായത്തോടെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു.