rain

മഴക്കുറവ് - 45%

കൊല്ലം: ജില്ലയിൽ വേനൽ മഴ തകർത്ത് പെയ്തെങ്കിലും കാലവർഷം തുടങ്ങി ഇരുപത് ദിവസം പിന്നിടുമ്പോഴും പ്രതീക്ഷിച്ച മഴ ലഭിച്ചില്ലെന്ന് കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ. ജൂൺ 1 മുതൽ 20 വരെ 293.9 മില്ലി മീറ്റർ മഴയാണ് ജില്ലയിൽ ലഭിക്കേണ്ടിയിരുന്നത്. എന്നാൽ 160.8 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. 45 ശതമാനത്തിന്റെ കുറവാണുണ്ടായത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ (13 മുതൽ 19 വരെ) എറ്റവും കുറവ് മഴ ലഭിച്ച ജില്ലകളുടെ കൂട്ടത്തിലാണ് കൊല്ലവും. അതേസമയം വേനൽ മഴ ജില്ലയിൽ 23 ശതമാനം അധികം പെയ്തു. മാർച്ച് ഒന്ന് മുതൽ മേയ് 31 വരെ 535.2 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്.
സംസ്ഥാനത്തൊട്ടാകെ കാലവർഷ പെയ്ത്തിൽ 46 ശതമാനം മഴക്കുറവുണ്ടായി. 417.2 മില്ളി മീറ്റർ മഴയാണ് പെയ്യേണ്ടിയിരുന്നതെങ്കിലും ലഭിച്ചത് 223.4 ശതമാനം മഴയാണ്. 20 മുതൽ 59 ശതമാനം വരെ മഴ കുറയുമ്പോഴാണ് മഴക്കുറവായി കണക്കാക്കുന്നത്.

ജില്ലയിൽ ഇന്നലെ

രേഖപ്പെടുത്തിയ മഴ

ആര്യങ്കാവ്- 24 മില്ലി മീറ്റർ

കൊല്ലം- 70 മില്ലി മീറ്റർ

പുനലൂർ- 11.7 മില്ലി മീറ്റർ

ചവറ - 56 മില്ലി മീറ്റർ

കാരുവേലിൽ - 15.5 മില്ലി മീറ്റർ

പാരിപ്പള്ളി -34 മില്ലി മീറ്റർ