കൊല്ലം: കേരള കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിലെ അംഗത്തൊഴിലാളികളുടെ മക്കൾക്ക് നൽകിവരുന്ന എസ്.എസ്.എൽ.സി പഠന സഹായത്തിനുള്ള അപേക്ഷകൾ ജൂലായ് ഒന്ന് മുതൽ ആഗസ്റ്റ് ഒന്ന് വരെ നൽകാം. എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയവർക്കുള്ള ക്യാഷ് അവാർഡിനുള്ള അപേക്ഷകളും ആഗസ്റ്റ് 31വരെ സമർപ്പിക്കാം.
ഉന്നത വിദ്യാഭ്യാസ കോഴ്സുകൾ സംബന്ധിച്ച അപേക്ഷകൾ കോഴ്സ് ആരംഭിച്ച തീയതി മുതൽ 45 ദിവസത്തിനകവും ഇതിനോടകം കോഴ്‌സ് ആരംഭിച്ചിട്ടുണ്ടെങ്കിൽ 45 ദിവസത്തിനകവും ക്ഷേമനിധി ഓഫീസിൽ അപേക്ഷകൾ സ്വീകരിക്കുമെന്ന് കേരള ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്‌സ് വെൽഫെയർ ബോർഡ് ജില്ലാ എക്സിക്യുട്ടീവ് ഓഫീസർ അറിയിച്ചു.