കരുനാഗപ്പള്ളി: സി.പി.ഐ സംസ്ഥാന കൗൺസിൽ മുൻ അംഗവും മുൻ എം.എൽ.എയുമായിരുന്ന ബി.എം. ഷെറീഫിന്റെ 14-ാം ചരമ വാർഷിക ദിനാചരണം സി.പി.ഐ കരുനാഗപ്പള്ളി ഓച്ചിറ മണ്ഡലം കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ നടന്നു. രാവിലെ സമൃതി മണ്ഡപത്തിലും ഇരു മണ്ഡലങ്ങളുടെയും പരിധിയിൽ വരുന്ന ബ്രാഞ്ചുകളിലും ഫോട്ടോ വെച്ച് പുഷ്പാർച്ചന നടത്തി. വൈകിട്ട് കരുനാഗപ്പള്ളി കാർഷിക വികസന ബാങ്ക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം മുൻ മന്ത്രി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു. ഐ.ഷിഹാബ് അദ്ധ്യക്ഷനായി. അഡ്വ: എം.എസ്.താര, കടത്തൂർ മൺസൂർ, വിജയമ്മാലാലി, ജഗത് ജീവൻലാലി, ശശിധരൻപിള്ള, കൃഷ്ണകുമാർ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.അനിൽ.എസ്.കല്ലേലിഭാഗം, ജില്ലാ പഞ്ചായത്ത് മെമ്പർ ഗേളി ഷൺമുഖൻ, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാകുമാരി എന്നിവർ പ്രഭാഷണം നടത്തി. കരുനാഗപ്പള്ളി താലൂക്ക് അർബൻ ബാങ്കിന്റെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ബി.എം.ഷെഫീഫ് സ്മാരക ഹാളിൽ നടന്ന അനുസ്മരണ സമ്മേളനം മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ.ഡാനിയൽ ഉദ്ഘാടനം ചെയ്തു. ബാങ്ക് ചെയർമാൻ അഡ്വ.എം.എസ്.താര അദ്ധ്യക്ഷയായി. ആർ.സോമൻപിള്ള, ബാങ്ക് മാനേജിംഗ് ഡയറക്ടർ ബി. ഓമനക്കുട്ടൻ ബി.ശ്രീകുമാർ,ജ്യോതിഷ് കുമാർ, , ബാങ്ക് സെക്രട്ടറി എസ്.മംഗള എന്നിവർ സംസാരിച്ചു. കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ ബാങ്കിലെ സഹകാരികളുടെയും ജീവനക്കാരുടെയും മക്കളിൽ എല്ലാ വിഷയങ്ങൾക്കും ഫുൾ എ പ്ലസ് നേടി വിജയിച്ച മുഹമ്മദ് നിഹാൻ, അൻസിഫ് മുഹമ്മദ്, പ്രിജു രാജ് എന്നിവർക്കും എൽ.എൽ.എമ്മിന് ഒന്നാം റാങ്ക് നേടി വിജയിച്ച അമൃത രവിക്കും ബാങ്ക് ഉപഹാരം നൽകി ആദരിച്ചു.
സി.പി.ഐ കരുനാഗപ്പള്ളി ഓച്ചിറ മണ്ഡലം കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന ബി.എം. ഷെറീഫ് അനുസ്മരണ സമ്മേളനം മുൻ മന്ത്രി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്യുന്നു