കരുനാഗപ്പള്ളി : പുതിയകാവ് ഭഗവതി ക്ഷേത്രത്തിലെ ഉപദേവൻമാരായ മാടൻ സ്വാമി ,ബ്രഹ്മരക്ഷസ്, യക്ഷിയമ്മ എന്നിവരുടെ പ്രതിഷ്ഠകൾ കഴിഞ്ഞ ദിവസം രാത്രി തകർത്ത സാമൂഹ്യവിരുദ്ധരെ അറസ്റ്റ് ചെയ്യണമെന്നും അല്ലാത്ത പക്ഷം ഹൈന്ദവ സംഘടനകൾ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും കേരള ക്ഷേത്ര സംരക്ഷണ സമിതി മേഖലാ സെക്രട്ടറി കെ.ജി.രാമചന്ദ്രൻ ആവശ്യപ്പെട്ടു.വൈകിട്ട് ക്ഷേത്രസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ക്ഷേത്രത്തിൽ നടന്ന നാമജപ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ സംഘചാലക് ആർ. മോഹനൻ, ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ സെക്രട്ടറി ആർ.ധനരാജൻ , മാതൃസമിതി ജില്ലാ പ്രസിഡന്റ് ഇന്ദിരാ രാമചന്ദ്രൻ, ജില്ലാ ട്രഷറർ എസ്.വേണുഗോപാൽ, പ്രചാർ പ്രമുഖ് വി.രവികുമാർ, വിശ്വഹിന്ദു പരിഷത്ത് ജില്ലാ സമ്പർക്ക പ്രമുഖ് ജി.പി.വേണു,മാതൃസമിതി സംസ്ഥാന സമിതി അംഗം പ്രസന്നകുമാരി,ആർ.എസ്.എസ് ഖണ്ഡ് കാര്യവാഹ് ഓനക്കുട്ടൻ,സമിതി താലൂക്ക് സെക്രട്ടറി എം. എസ്. ഗോപാലകൃഷ്ണൻ തുടങ്ങിവർ സംസാരിച്ചു.