brucella-

കൊല്ലം: മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ബ്രൂസല്ലോസിസ് രോഗപ്രതിരോധത്തിനായി ജില്ലയിൽ കുത്തിവയ്പ് ക്യാമ്പുകൾ ആരംഭിച്ചു. തുടർച്ചയായി അഞ്ചുദിവസത്തെ കുത്തിവയ്പ് ക്യാമ്പയിനിലൂടെ പൂർണ രോഗനിയന്ത്രണമാണ് ലക്ഷ്യമിടുന്നത്.

നാല് മുതൽ എട്ടുമാസം വരെ പ്രായമുള്ള പശു, എരുമക്കിടാങ്ങൾക്കാണ് പ്രതിരോധ മരുന്ന് നൽകുക. കുത്തിവയ്പ്പെടുത്താൽ ജീവിതകാലം മുഴുവൻ ബ്രൂസല്ല രോഗത്തിൽ നിന്ന് പരിരക്ഷ കിട്ടും. ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ രണ്ടാം ഘട്ടത്തിനാണ് ഇപ്പോൾ തുടക്കമായിരിക്കുന്നത്.

പി.പി.ഇ കിറ്റുകൾ ധരിച്ചാണ് സ്‌ക്വാഡുകൾ പ്രവർത്തിക്കുക. ക്ഷീര സംഘങ്ങൾ, സന്നദ്ധ സംഘടനകളുടെ ഓഫീസുകൾ, കർഷക സംഘടന ഓഫീസുകൾ എന്നിവ കേന്ദ്രീകരിച്ചാണ് കുത്തിവയ്പ് ക്യാമ്പുകൾ സംഘടിപ്പിച്ചിരിക്കുന്നത്.
കൊട്ടിയം മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ വാക്‌സിൻ ബോക്‌സുകൾ കൈമാറി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് ഉദ്ഘാടനം നിർവഹിച്ചു. മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. എ.എൽ.അജിത്ത് അധ്യക്ഷനായി. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഡി.ഷൈൻ കുമാർ, അസി പ്രോജക്ട് ഓഫീസർമാരായ ഡോ.ഷീബ.പി.ബേബി, ഡോ. എസ്.ദീപ്തി, ഡോ. കെ.എസ്.സിന്ധു, ഡോ. എസ്.പ്രമോദ്, ഡോ. കെ.ജി.പ്രദീപ്, ഡോ.സുജ.ടി.നായർ, ജില്ലാ എപ്പിഡമിയോളജിസ്റ്റ് ഡോ. ആര്യ സുലോചനൻ തുടങ്ങിയവർ സംസാരിച്ചു.

ജില്ലയിൽ കുത്തിവയ്പ്

സ്‌ക്വാഡുകൾ - 78