ramesh-
കെ.പി.സി.സി വിചാർ വിഭാഗ് കൊല്ലത്ത് സംഘടിപ്പിച്ച വായനോത്സവം 2024 രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ഭരണകൂടങ്ങളുടെ തെറ്റായ നയങ്ങൾക്കെതിരെ തിരുത്തൽ ശക്തിയാകേണ്ട എഴുത്തുകാരുടെയും സാംസ്കാരിക പ്രവർത്തകരുടെയും നിർജീവത ആപത്കരമാണന്ന് കോൺഗ്രസ് പ്രവർത്തക സമതി അംഗം രമേശ് ചെന്നിത്തല എം.എൽ.എ പറഞ്ഞു. വായന വാരത്തോടനുബന്ധിച്ച് കെ.പി.സി.സി വിചാർ വിഭാഗ് കൊല്ലത്ത് സംഘടിപ്പിച്ച വായനോത്സവം 2024 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തിന്റെ കരുത്താകേണ്ട മാദ്ധ്യമങ്ങൾക്ക് കോർപ്പറേറ്റ് വത്കരണത്തി​ന്റെ ഫലമായുണ്ടായ വലിയ അപചയമാണ് ഈ വർഷത്തെ അബദ്ധ ജഡിലമായ എക്സിറ്റ് പോളുകളുകളെന്നും അദ്ദേഹം പറഞ്ഞു.
കെ.പി.സി.സി വിചാർ വിഭാഗ് ജില്ലാ ചെയർമാൻ ജി.ആർ. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. രണ്ടാമത് വിചാർ വിഭാഗ് പ്രതിഭാപുരസ്കാരം സാക്ഷരതാ മിഷൻ മുൻ ഡയറക്ടറും എഴുത്തുകാരനുമായ എം. സുജയ്ക്ക് രമേശ് ചെന്നിത്തല സമ്മാനിച്ചു. വൈസ് മെൻ ഇന്റർനാഷണൽ പ്രസിഡന്റായി തി​രഞ്ഞെടുക്കപ്പെട്ട അഡ്വ. എ. ഷാനവാസ് ഖാന് സ്വീകരണം നൽകി. എം.ടെക് റാങ്ക് ജേതാവായ ആർദ്ര ജയചന്ദ്രനും പ്രേംനസീർ സുഹൃദ്സമതി ചാപ്റ്റർ പ്രസിഡന്റ് ഷഹീർ അഞ്ചലിനും ഉപഹാരങ്ങൾ നൽകി. ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് വായനാദിന സന്ദേശവും എഴുത്തുകാരൻ വി.ടി. കുരീപ്പുഴ പി.എൻ. പണിക്കർ അനുസ്മരണവും നടത്തി. ഡോ. പെട്രീഷ്യ ജോൺ, ചെറുവക്കൽ ഗോപകുമാർ, ജോൺസൺ മേലതിൽ, വെളിയം ജയചന്ദ്രൻ, സാജു നല്ലേപ്പറമ്പിൽ, മോഹൻ ജോൺ, ചേത്തടി ശശി, ഷാഹുൽ ഹമീദ്, കരീപ്ര രാജേന്ദ്രൻ പിള്ള, ആസാദ് അഷ്ടമുടി, റോസ് ആനന്ദ്, എം.കെ. ജഹാംഗീർ, കന്നിമേൽ അനിൽകുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന കവിയരങ്ങിൽ ഇഞ്ചക്കാട് അജയകുമാർ, സി.ബി. വിജയകുമാർ, ഷാജി സോപാനം, അരുൾ എൻ.എസ്. ദേവ്, കെ. രാമചന്ദ്രൻ പിള്ള, ആസാദ് ആശീർവാദ് എന്നിവർ കവിതകൾ അവതരിപ്പിച്ചു.