sai-

കൊല്ലം: ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ പ്രസിഡന്റായി പ്രേം ഫാഷൻ ജൂവലേഴ്സ് മാനേജിംഗ് ഡയറക്ടർ ബി.പ്രേമാനന്ദിനെ തിരഞ്ഞെടുത്തു. ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസിൽ നിലവിലെ പ്രസിഡന്റ് എസ്.ദേവരാജന്റെ അദ്ധ്യക്ഷതയിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗം ഐകകണ്ഠ്യേനയാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

എം.കൃഷ്ണഭദ്രൻ, എസ്.ദേവരാജൻ, കെ.രഘുനാഥൻ, ഡി.അജയൻ, ഡോ. കെ.രാമഭദ്രൻ (രക്ഷാധികാരി), ബി.രാജു (എക്സി. വൈസ് പ്രസിഡന്റ്), എ.പി.സുധീശൻ, എ.ഷഹാബുദ്ദീൻ, എച്ച്.അജയകുമാർ (വൈസ് പ്രസിഡന്റ്), ജെ.ജയരാജ് (സെക്രട്ടറി), എം.നൗഫൽ, സി.പി.ജയചന്ദ്രൻ, എൻ.നിഹാസ്, പി.വിജയലക്ഷ്മി, എൽ.സരൽ കൃഷ്ണ (ജോ. സെക്രട്ടറി), കെ.സന്തോഷ്കുമാർ (ട്രഷറർ), എസ്.സജീവ്, ജി.പ്രസാദ്, വി.അനിൽകുമാർ, എസ്.ആകാശ്, വിമൽ, പി.എസ്.ദീപ (എക്സി. കമ്മിറ്റി), എം.എഡ്വേർഡ്, സി.അനിൽകുമാർ, കീർത്തി സുരേഷ് (കേരള സ്റ്റേറ്റ് അത്‌ലറ്റിക് പ്രതിനിധി), എം.അനിൽകുമാർ (ജില്ലാ സ്പോർട്സ് കൗൺസിൽ പ്രതിനിധി), ഡോ. ജോർജ് തോമസ്, പ്രദീപ്. കെ.എം.എസ്, സിനോ.പി.ബാബു (ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രതിനിധി) എന്നിവരെ തിരഞ്ഞെടുത്തു.
കെ.രാമചന്ദ്രൻ (സംസ്ഥാന അത്‌ലറ്റിക് അസോസിയേഷൻ), എസ്.പ്രദീപ് (ജില്ലാ സ്പോർട്സ് കൗൺസിൽ) എന്നിവർ തിരഞ്ഞെടുപ്പ് നിരീക്ഷകരായിരുന്നു. സ്റ്റാലിൻ മനോരാജ് അവതരിപ്പിച്ച പാനൽ ഷിബു ജർമ്മൻ പിന്താങ്ങി. സെക്രട്ടറി എം.എഡ്വേർഡ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ.സന്തോഷ് കുമാർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. അസോ. സംസ്ഥാന ജോയിന്റ് സെക്രട്ടറി എം.അനിൽകുമാർ സ്വാഗതവും ട്രഷറർ സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.