കൊല്ലം: കശുഅണ്ടി വികസന കോർപ്പറേഷനിലെയും കാപ്പെക്‌സിലെയും സ്വകാര്യ മേഖലയിലെയും അടഞ്ഞുകിടക്കുന്ന കശുഅണ്ടി ഫാക്ടറികളിലെ തൊഴിലാളികൾക്ക് ഇ.എസ്.ഐ പരിരക്ഷ ഉറപ്പാക്കാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിക്കണമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു. ലോക്‌സഭ തിരഞ്ഞെടുപ്പ് വിജയത്തിൽ കശുഅണ്ടി ഫാക്ടറികളിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെയും മാനേജ്‌മെന്റുകളുടെയും പിടിപ്പുകേടുകൊണ്ടാണ് തൊഴിലാളികൾക്ക് വിഹിതം അടയ്ക്കാൻ സാധിക്കാത്തത്. കശുഅണ്ടി തൊഴിലാളികളുടെ ഇ.എസ്.ഐ ആനുകൂല്യം മുടങ്ങാതിരിക്കാനും വിരമിച്ച തൊഴിലാളികൾക്ക് ആനുകൂല്യം തുടരുന്നതിനും നിയമഭേദഗതിക്കായി പരിശ്രമിക്കുമെന്നും എം.പി കൂട്ടിച്ചേർത്തു.
ഇരവിപുരം മണ്ഡലത്തിൽ എം.പി യോടൊപ്പം സജി.ഡി.ആനന്ദ്, കോതേത്ത് ഭാസുരൻ, ബിജു ലക്ഷ്മികാന്തൻ, ശ്രീദേവി അമ്മ, മോഹൻലാൽ, മണക്കാട് സലീം, വിക്രമൻ, ശശിധരൻ പിള്ള, മണക്കാട് രാജീവ്, നൗഷാദ്, ലീലാമ്മ, ലത്തീഫ്, പാലത്തറ രാജീവ്, ഗോപാലകൃഷ്ണൻ, കൃഷ്ണകുമാർ, അസീമുദ്ദീൻ, വേണു, മുഹമ്മദ് കുഞ്ഞ്, നജീം തുടങ്ങിയവർ പങ്കെടുത്തു.