കൊല്ലം: യോഗാദിനത്തിന്റെ ഭാഗമായി ജില്ലയിൽ നാഷണൽ ആയുഷ് മിഷന്റെയും ഭാരതീയ ചികിത്സാ വകുപ്പിന്റെയും ഹോമിയോപ്പതി വകുപ്പുകളുടെയും നേതൃത്വത്തിൽ ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ, യോഗാ വെൽനസ് സെന്റർ എന്നിവിടങ്ങളിൽ നിന്നുള്ള ജീവനക്കാരും വിദ്യാർത്ഥികളും പങ്കെടുക്കുന്ന ആഘോഷ പരിപാടികൾ ഇന്ന് ജില്ലാ പഞ്ചായത്ത് ജയൻ സ്മാരക ഹാളിൽ നടത്തും. രജിസ്ട്രേഷൻ രാവിലെ 10ന്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ.ഗോപൻ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് അദ്ധ്യക്ഷയാകും. രാവിലെ 7ന് ജില്ലാ ആയുർവേദ ആശുപത്രിയിൽ നിന്നും 8ന് ഹൈസ്‌ക്കൂൾ ജംഗ്ഷനിൽ നിന്നും യോഗാ റാലി നടക്കും. 10 മുതൽ തേവള്ളി യോഗാ വെൽനസ് ഹാളിൽ നാഷണൽ ആയുഷ് മിഷൻ യോഗാ വെൽനസ് സെന്ററിന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും ജില്ലാ ഹോമിയോ ആശുപത്രിയുടെ നേതൃത്വത്തിൽ സൗജന്യ രക്തപരിശോധനാ ക്യാമ്പും നടക്കും.