 
കൊല്ലം: സൊലസ് സംഘടിപ്പിക്കുന്ന ബർത്ത്ഡേ എക്സ്‌പ്രസ് പ്രയാണം തുടങ്ങി. കൊല്ലം സൊലസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള, രോഗബാധിതരായ 18 വയസുവരെയുള്ള കുഞ്ഞുങ്ങളുടെ ജന്മദിനത്തിൽ അവരുടെ വസതികളിൽ സൊലസിന്റെ പ്രതിനിധികൾ എത്തി ജന്മദിനാഘോഷം സംഘടിപ്പിക്കുന്നതാണ് പരിപാടി. കുഞ്ഞുങ്ങൾക്കും കുടുംബങ്ങൾക്കും മാനസികമായ പിന്തുണ നൽകുകയെന്നതാണ് ലക്ഷ്യം. സൊലസ് കൊല്ലം സെന്ററിന്റെ കൺവീനർ ഡോ.അനിതാ ശങ്കറിന്റെ നേതൃത്വത്തിലുള്ള ടീമാണ് പിന്നണി പ്രവർത്തകർ.