vazhuthanath-

കൊല്ലം: എറണാകുളം ആസ്‌ഥാനമായിട്ടുള്ള ട്രാക്കൊ കേബിൾസ് ലിമിറ്റഡ് ചെയർമാനായി വഴുതാനത്ത് ബാലചന്ദ്രനെ സർക്കാർ നിയമിച്ചു. നിലവിൽ കേരള കോൺഗ്രസ് (എം) കൊല്ലം ജില്ലാ പ്രസിഡന്റായ അദ്ദേഹം കേരള കോൺഗ്രസ് സംസ്‌ഥാന ജനറൽ സെക്രട്ടറിയായും ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. യംഗ് മൈൻഡ്‌സ് ഇന്റർ നാഷണലിന്റെ ഇന്റർ നാഷണൽ കൗൺസിൽ അംഗം കൂടിയാണ്.