കൊല്ലം: ജന്മനാ ശാരീരിക, മാനസിക ശേഷിക്കുറവുള്ള ചിറക്കര ഗ്രാമപഞ്ചായത്ത് കുഴിപ്പിൽ വാർഡിൽ മനേഷ് (43), ലാലു (45) എന്നിവരെ വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമം ഏറ്റെടുത്തു.
സംരക്ഷിക്കാൻ ആരുമില്ലാതായപ്പോഴാണ് ചിറക്കര ഗ്രാമപഞ്ചായത്ത് അധികൃതർ സ്നേഹാശ്രമത്തെ സമീപിച്ചത്. ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് സി. സുശീലാദേവി, പതിനൊന്നാം വാർഡ് അംഗവും വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ മിനിമോൾ ജോഷ് എന്നിവരുടെ നേതൃത്വത്തിൽ യുവാക്കളെ സ്നേഹാശ്രമത്തിലെത്തിച്ചു. സ്നേഹാശ്രമം ചെയർമാൻ ബി.പ്രേമാനന്ദ് ഇരുവരെയും പൊന്നാട ചാർത്തി സ്വീകരിച്ചു. ഡയറക്ടർ പത്മാലയം ആർ.രാധാകൃഷ്ണൻ, വൈസ് ചെയർമാൻ തിരുവോണം രാമചന്ദ്രൻ പിള്ള, സെക്രട്ടറി പി.എം. രാധാകൃഷ്ണൻ, കെ.എം. രാജേന്ദ്രകുമാർ, ബി.സുനിൽകുമാർ, ഡോ. രവിരാജ്, ജി. രാമചന്ദ്രൻപിള്ള, ആലപ്പാട്ട് ശശിധരൻ, എം. കബീർ, അനിൽ എസ്.കടുക്കറ, മാനേജർ പത്മജാദത്ത എന്നിവർ പങ്കെടുത്തു.