ഹൈടെക് മത്സ്യമാർക്കറ്റിന് 5 കോടി രൂപ
കൊട്ടാരക്കര: തടസങ്ങൾ നീങ്ങി, നാളെ നാളെയെന്ന് പറഞ്ഞ് നീണ്ടുപോയ കൊട്ടാരക്കര മാർക്കറ്റിന്റെ നവീകരണ പ്രവർത്തനങ്ങൾ തുടങ്ങുന്നു. ഹൈടെക് മാർക്കറ്റിന്റെ നിർമ്മാണോദ്ഘാടനം 25ന് വൈകിട്ട് 4ന് മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിക്കും. കിഫ്ബിയിൽ ഉൾപ്പെടുത്തി ഹൈടെക് മത്സ്യമാർക്കറ്റ് പദ്ധതിയ്ക്കായി 5 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. സംസ്ഥാന തീരദേശ വികസന കോർപ്പറനെ മാർക്കറ്റ് നവീകരണത്തിനായുള്ള സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ ആയി നിയമിച്ചാണ് പദ്ധതി തയ്യാറാക്കിയത്. ദുരിതാവസ്ഥയിലായ ചന്ത നവീകരിക്കണമെന്ന പതിറ്റാണ്ടുകളായുള്ള ആവശ്യമാണ് സാക്ഷാത്കരിക്കുന്നത്. നിലിവിലെ ചന്തയുടെ പ്രവർത്തനം തൊട്ടടുത്തുതന്നെ സജ്ജമാക്കിയ താത്കാലിക ഷെഡിലേക്ക് മാറ്റാനാണ് തീരുമാനമെടുത്തിരുന്നത്. ഈ വിഷയത്തിൽ ചില്ലറ തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്.
ഹൈടെക് സംവിധാനങ്ങൾ
42 സെന്റ് ഭൂമി
2 നിലയുള്ള 23,000 ചതുരശ്ര അടി വിസ്തീർണമുള്ള മാർക്കറ്റ് കെട്ടിടം
33 കടമുറികൾ
8 ഇറച്ചി തയ്യാറാക്കൽ കേന്ദ്രങ്ങൾ, വിശ്രമ മുറികൾ, ടോയ്ലറ്റ് സംവിധാനം
12 ഉണക്കമത്സ്യ വിപണന സ്റ്റാളുകൾ
19 മത്സ്യ സ്റ്റാളുകൾ, പ്രിപ്പറേഷൻ റൂം, മത്സ്യം കേടുകൂടാതെ സൂക്ഷിക്കാനുള്ള സൗകര്യം, ഓഫീസ് മുറി, സെക്യൂരിറ്റി സംവിധാനം, പ്രവേശന കവാടങ്ങൾ, മാലിന്യ സംസ്കരണ സംവിധാനം, നിരീക്ഷണ കാമറകൾ എന്നിവ പുതിയ മാർക്കറ്റിലുണ്ടാകും.
മത്സ്യം വിപണനത്തിന് തയ്യാറാക്കുന്ന റാക്കുകളെല്ലാം
സ്റ്റെയിൻലസ് സ്റ്റീലിലാണ് നിർമ്മിക്കുക.