അഞ്ചൽ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് 'ഇന്ത്യൻ ജനാധിപത്യത്തിൽ മതേതരത്വത്തിന്റെ പ്രസക്തി'എന്ന വിഷയത്തെ അധികരിച്ച് അഞ്ചലിൽ സെമിനാർ സംഘടിപ്പിച്ചു. പ്രൈവറ്റ് ബസ് സ്റ്റാൻഡ് മൈതാനിയിൽ നടന്ന സെമിനാർ അഡ്വ.കാസ്റ്റ്ലെസ് ജൂനിയർ ഉദ്ഘാടനം ചെയ്തു. രാജുക്കുട്ടി, ഡോ.ബി.ദേവരാജൻ നായർ, എം.ഭാസി, ആർ.വാമദേവൻ, എൻ. ഗോപാലകൃഷ്ണപിളള, പി.വാസുദേവൻ, ജി.ഗ്രേസിക്കുട്ടി, ഇടമുളയ്ക്കൽ ബാലകൃഷ്ണൻ, എം.രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.