spc-
വെള്ളമണൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ വിതരണത്തിനുള്ള ഭക്ഷണവുമായി

മയ്യനാട്: വെള്ളമണൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ മയ്യനാട് ജന്മംകുളം ക്ഷേത്രം, റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലുള്ള അശരണരായ വൃദ്ധർക്ക് പ്രഭാത ഭക്ഷണം വിതരണം ചെയ്തു. എസ്.പി.സിയുടെ ഒരു വയറൂട്ടാം എന്ന പ്രോജക്ടിന്റെ ഭാഗമായാണ് പ്രഥമാദ്ധ്യാപിക ഫാമിലയുടെ നേതൃത്വത്തിൽ അദ്ധ്യാപകരും കേഡറ്റുകളും ഗാർഡിയൻ എസ്‌.പി.സി ഭാരവാഹികളും ചേർന്ന് ഭക്ഷണ വിതരണം നടത്തിയത്. കമ്മ്യൂണിറ്റി പൊലീസ് ഓഫീസറായ നീതു, ഡി.ഐ സതീഷ് ചന്ദ്രൻ എന്നിവർ പങ്കെടുത്തു.