
കൊട്ടാരക്കര: വാഹനാപകടത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. കൊട്ടാരക്കര പടിഞ്ഞാറ്റിൻകര പള്ളിവിളാകത്ത് വീട്ടിൽ രാജേന്ദ്രനാണ് (52) മരിച്ചത്. ജെന്റ്സ് ബ്യൂട്ടി പാർലർ നടത്തിവരികയായിരുന്നു. 18ന് രാത്രി 9.30ന് കൊട്ടാരക്കര റെയിൽവേ ഓവർ ബ്രിഡ്ജിന് സമീപം രാജേന്ദ്രൻ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് കാൽനട യാത്രക്കാരനെ ഇടിച്ചാണ് അപകടമുണ്ടായത്. ഇന്നലെ രാവിലെ എട്ടോടെ മരിച്ചു. ഭാര്യ: ജയ. മക്കൾ: കീർത്തന, അഞ്ജന. സംസ്കാരം നടത്തി.