കൊല്ലം: ഓർമ്മശക്തിയിലൂടെ ലിംക ബുക്ക് ഒഫ് റെക്കാഡ്സിൽ ഇടം നേടിയ, എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയൻ ചിറക്കര താഴം 873-ാം നമ്പർ ശാഖയിലെ കുടുംബാംഗമായ നാലു വയസുകാരി അഭിഷിത രാജിന് യൂണിയന്റെ ആദരം. പ്രസിഡന്റ് ബി.ബി. ഗോപകുമാർ വീട്ടിലെത്തി പൊന്നാട അണിയിച്ചു. അസിസ്റ്റന്റ് സെക്രട്ടറി കെ. നടരാജൻ, ശാഖാസെക്രട്ടറി വിശ്വംഭരൻ, വനിതാസംഘം യൂണിയൻ കൗൺസിലർ മിനി ജോഷ്, കുട്ടിയുടെ മാതാപിതാക്കളായ അമൽ രാജ്, സവിത എന്നിവർ പങ്കെടുത്തു.