photo
പുനലൂർ ശ്രീനാരായണ ഗുരു കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഇംഗ്ലീഷ് വിഭാഗം പുറത്തിറക്കിയ കോളേജ് മാഗസിന്റെ പ്രകാശനം പ്രൻസിപ്പൽ പ്രൊഫ.പി.ആർ.ജയചന്ദ്രൻ നിർവഹിക്കുന്നു

പുനലൂർ: പുനലൂർ ശ്രീനാരായണ ഗുരു കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഇംഗ്ലീഷ് വിഭാഗം ക്രികാലിയം എന്ന പേരിൽ പ്രസിദ്ധീകരിച്ച കോളേജ് മാഗസിന്റെ പ്രകാശന കർമ്മം നടന്നു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ.പി.ആർ.ജയചന്ദ്രൻ പ്രകാശന കർമ്മം നിർവഹിച്ചു. ഇംഗ്ലീഷ് ഡിപ്പാർട്ടുമെന്റ് ഹെഡ് പി.ബീന അദ്ധ്യക്ഷയായി. മാഗസിൻ കോ-ഓഡിനേറ്റർമാരായ കീർത്തി മിത്ര, എസ്.ശുഭ,ദേവപ്രീയ, കോമേഴ്സ് ഡിപ്പാർട്ടുമെന്റ് ഹെഡ് എൽ.അനു, മാനേജ്മെന്റ് സ്റ്റഡീസ് ഡിപ്പാർട്ട്മെന്റ് ഹെഡ് എസ്.ഷഹനാസ്, മാഗസിൻ ചീഫ് എഡിറ്റർ നിരജ്ഞന, ചീഫ് ഡിസൈനർ ശ്രീലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു.