പോരുവഴി: കുന്നത്തൂർ ഗ്രാമ പഞ്ചായത്തിൽ ജനകീയ ആസൂത്രണം പ്രോജക്ടിൽ ഉൾപ്പെടുത്തി കേൾവി പരിശോധന നടത്തി പഞ്ചായത്തിലെ കേൾവി കുറവുള്ള ആളുകളെ കണ്ടെത്തി ശ്രവണ സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനേഷ് കടമ്പനാട് ഉദ്ഘാടനം ചെയ്തു. വികസന കാര്യ ചെയർപേഴ്സൺ ഷീജ രാധാകൃഷ്ണൻ,ജന പ്രതിനിധികളായ പ്രഭാകുമാരി, റെജി കുര്യൻ, അസിസ്റ്റന്റ് സെക്രട്ടറി പി.ബിജി, സി.ഡി.എസ് ചെയർ പേഴ്സൺ പ്രീത സുനിൽ,ഐ.സി.ഡി.എസ് സൂപ്പർവൈസർ ലതികുമാരി എന്നിവർ പങ്കെടുത്തു.