കരുനാഗപ്പള്ളി : സൂപ്പർമാർക്കറ്റിൽ നിന്ന് പണം മോഷ്ടിച്ച പ്രതികളിൽ ഒരാൾ പിടിയിൽ. തൊടിയൂർ, കല്ലേലിഭാഗം, വേങ്ങേൽ അയ്യത്ത്, മുഹമ്മദ് റഫീക്ക്(23) ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ 13ന് പുലർച്ചെ കരുനാഗപ്പള്ളിയിലുള്ള സൂപ്പർ മാർക്കറ്റിന്റെ മുകളിലെ ഷീറ്റ് തകർത്ത് അകത്ത് കയറിയ റഫീക്കും മാസ്‌ക് ധരിച്ചെത്തിയ കൂട്ടാളിയും ക്യാഷ് കൗണ്ടറുകളിൽ സൂക്ഷിച്ചിരുന്ന 13,000 രൂപ മോഷ്ടിക്കുകയായിരുന്നു. മോഷണം നടന്നത് മനസിലാക്കിയ സൂപ്പർമാർക്കറ്റ് മാനേജർ പൊലീസിൽ പരാതി നൽകി. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് റഫീക്കിനെ പിടികൂടിയത്. കരുനാഗപ്പള്ളി പൊലീസ് ഇൻസ്‌പെക്ടർ മോഹിത്തിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ജിഷ്ണു, ഷാജിമോൻ, എസ്.സി.പി.ഒമാരായ രാജീവ്, ഹാഷിം, ദീപ്തി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൂടെ ഉണ്ടായിരുന്ന പ്രതിക്ക് വേണ്ടി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി.