കരുനാഗപ്പള്ളി : മാലുമേൽ വേങ്ങറ ഗവ.വെൽഫയർ എൽ.പി സ്കൂളിൽ വായനാ വാരാഘോഷം വിവിധ പരിപാടികളോടെ ആരംഭിച്ചു. പി.എൻ.പണിക്കരുടെ ഫോട്ടോ അനാച്ഛാദനം,പുസ്തക പ്രദർശനം, കുട്ടികളുടെ സാഹിത്യ വിരുന്ന്,ക്വിസ് തുടങ്ങിയ പരിപാടികൾ വായനാ ദിനത്തിൽ നടന്നു. എഴുത്തുകാരൻ ഹസൻ തൊടിയൂർ വാരാഘോഷം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പ‌ർ ടി.ഇന്ദ്രൻ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. എസ്.എം.സി ചെയർമാൻ സജയൻ അദ്ധ്യക്ഷനായി. പ്രഥമാദ്ധ്യാപിക എ. അനീസ സ്വാഗതവും അജിത നന്ദിയും പറഞ്ഞു. വാരാഘോഷത്തിന്റെ ഭാഗമായി ഒരാഴ്ച്ചക്കാലം സ്കൂൾ, ക്ലാസ് തല സാഹിത്യ - സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കും. . ശ്രീനാരായണഗുരു ഗ്രന്ഥശാലയുടെ വയനാപക്ഷാചരണവും പി.എൻ.പണിക്കർ അനുസ്മരണവും മുനമ്പത്ത് ഷിഹാബ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡി.ചിദംബരൻ അദ്ധ്യക്ഷനായി. സെക്രട്ടറി ദിലീപ് കുമാർ, വൈസ് പ്രസിഡന്റ് ഹരികുമാർ, ഗോപിദാസ്, മോഹൻ ദാസ് ,എ.എ.റഹ്മൻ, മോഹനൻ ലൈബ്രേറിയൻമോളി, അനന്തുകൃഷ്ണൻ എന്നിവർ സംസാരിച്ചു.