
ഓടനാവട്ടം: ആസിഡ് ഉള്ളിൽ ചെന്ന് വൃദ്ധ മാതാവ് മരിച്ചു. സദാനന്ദപുരം കോട്ടൂർ തടത്തിവിള പുത്തൻവീട്ടിൽ പരേതനായ രവീന്ദ്രൻ പിള്ളയുടെ ഭാര്യ രാധാമണിഅമ്മയാണ് (70) മരിച്ചത്. ഓടനാവട്ടം ചെപ്രയിൽ മകൾ മിനിയുടെ വീട്ടിൽ ബുധനാഴ്ചയായിരുന്നു സംഭവം. മകൾ തൊഴിലുറപ്പ് ജോലിക്ക് പോയിരിക്കുകയായിരുന്നു. വിഷം ഉള്ളിൽ ചെന്ന് അവശനിലയിൽ ഇവരെ അയൽവാസികളാണ് ക ണ്ടെത്തിയത്. വിവരം അറിഞ്ഞ് ഓടിക്കൂടിയ പ്രദേശവാസികൾ ഉടൻ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൂയപ്പള്ളി പൊലീസ് മേൽ നടപടി സ്വീകരിച്ചു. പോസ്റ്റ് മോർട്ടത്തിന് ശേഷം സദാനന്ദപുരത്തെ വീട്ടുവളപ്പിൽ സംസ്കാരം നടത്തി. മറ്റൊരു മകൻ: മനോജ്. മരുമക്കൾ: രാധാകൃഷ്ണപിള്ള, സിന്ധു.