r
പുന്നല 1413-ാം നമ്പർ ശ്രീനീലകണ്ഠ വിലാസം എൻ.എസ്.എസ് കരയോഗത്തിൽ നടന്ന ചടങ്ങിൽ, ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾ ഉപഹാരങ്ങളുമായി ഭാരവാഹികൾക്കൊപ്പം


കൊല്ലം: പുന്നല 1413-ാം നമ്പർ ശ്രീനീലകണ്ഠ വിലാസം എൻ.എസ്.എസ് കരയോഗത്തിൽ കുടുംബ സംഗമവും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കലും സ്കോളർഷിപ്പ് വിതരണവും നടന്നു. പ്രസിഡന്റ് ശശിധരൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. വനിതാ സമാജം പ്രവർത്തകർ മൊമെന്റോ സമ്മാനിച്ചു. സമാജം പ്രസിഡന്റ് ഉഷ ഉദയൻ നന്ദി പറഞ്ഞു.