കൊല്ലം: കേരളകൗമുദി കൊല്ലം യൂണിറ്റിന്റെയും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ 'ഗുഡ് ഫുഡ്" ഭക്ഷ്യസുരക്ഷാ ബോധവത്കരണ സെമിനാറും ഭക്ഷ്യബിസിനസ് രംഗത്തെ മികച്ച സ്ഥാപനങ്ങൾക്കുള്ള കേരളകൗമുദിയുടെ ആദരവും ഇന്ന് ഉച്ചയ്ക്ക് 2ന് കൊല്ലം ഫാത്തിമ മാതാ കോളേജ് സെമിനാർ ഹാളിൽ നടക്കും.
ഭക്ഷ്യസുരക്ഷാ വകുപ്പ് കൊല്ലം അസി. കമ്മിഷണർ ടി.എസ്.വിനോദ്കുമാർ സെമിനാർ ഉദ്ഘാടനം ചെയ്യും. ഫാത്തിമ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ബിജു മാത്യു അദ്ധ്യക്ഷനാകും. കേരളകൗമുദി റെസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്. രാധാകൃഷ്ണൻ മുഖ്യാതിഥിയാകും. ഭക്ഷ്യസുരക്ഷാ വകുപ്പ് ഇരവിപുരം സർക്കിൾ ഓഫീസർ എസ്.സംഗീത് ബോധവത്കരണ ക്ലാസ് നയിക്കും.
ദേവ് സ്നാക്സ് മാനേജിംഗ് ഡയറക്ടർ ഡോ. ആർ.റോണക്, ഹോട്ടൽ ഡൊണാൽ ഡക്ക് ഡയറക്ടർ ടൈറ്റസ് കുമാർ, സീമാസ് ബേക്കറി എം.ഡി പ്രേം രാജ്, ലക്ഷ്മി ബേക്കറി മാനേജിംഗ് ഡയറക്ടർ പി.ഷണ്മുഖ രാജ്, ഹോട്ടൽ ബ്ലൂ ഓഷൻ മാനേജിംഗ് ഡയറക്ടർ മഹാദേവൻ ഹീരാലാൽ എന്നിവർക്ക് കേരളകൗമുദിയുടെ ഉപഹാരം ചടങ്ങിൽ സമ്മാനിക്കും. കോളേജ് കമ്മ്യുണിറ്റി ഹെൽത്ത് ക്ലബ് കോ- ഓഡിനേറ്രർ നിഷ തോമസ് സ്വാഗതവും കേരളകൗമുദി കൊല്ലം ബ്യൂറോ ചീഫ് ബി.ഉണ്ണിക്കണ്ണൻ നന്ദിയും പറയും.