കൊല്ലം : പുന്നല 1413-ാം നമ്പർ ശ്രീ നീലകണ്ഠ വിലാസം എൻ.എസ്.എസ് കരയോഗത്തിൽ എസ്.എസ്.എൽ.സി , പ്ളസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു. സ്കോളർഷിപ്പും വനിതാ സമാജം പ്രവർത്തകരുടെ വകയായി മെമെന്റോയും നൽകി . കരയോഗം പ്രസിഡന്റ് ശ്രീമാൻ ശശിധരൻ പിള്ള അദ്ധ്യക്ഷനായി. വനിതാ സമാജം പ്രസിഡന്റ് ഉഷാ ഉദയൻ നന്ദി പറഞ്ഞു.