പുന്നല : പുന്നല ഗവ.വി.എച്ച്.എസ്.എസിലെ വിദ്യാരംഗം കലാസാഹിത്യവേദി സ്കൂൾ തല യൂണിറ്റിന്റെ ഉദ്‌ഘാടനവും വായനാദിനചരണവും നടന്നു. അദ്ധ്യാപകനും ബാലസാഹിത്യകാരനും പരിസ്ഥിതി പ്രവർത്തകനുമായ റെജി മലയാല പുഴ ഉദ്‌ഘാടനം നിർവഹിച്ചു. സ്കൂൾ പി.ടി.എ വൈസ് പ്രസിഡന്റ് അനസ് അദ്ധ്യക്ഷനായി. സ്കൂൾ ഹെഡ്മിസ്ട്രസ് എം.സബീന സ്വാഗതം പറഞ്ഞു. മാതൃസമിതി പ്രസിഡന്റ് ശ്രീലത ആശംസ പറഞ്ഞു.