കൊല്ലം : തേവലക്കര ഫാർമേഴ്‌സ് സർവീസ് സഹ.ബാങ്കിന്റെ ആഭിമുഖ്യത്തിൽ പഠനോപകരണ വിതരണം നടന്നു. അയ്യൻകോയിക്കൽ ഗവ.ഹയർസെക്കൻഡറി സ്കൂൾ, അയ്യൻകോയിക്കൽ ഗവ. എൽ.പി.എസ് , സെന്റ് ആന്റണീസ്എച്ച്.എസ്, മൊട്ടയ്ക്കൽ എൽ.പി.എസ്, എസ്.ഐ എൽ.പി.എസ് മുള്ളിക്കാല, അരിനല്ലൂർ എൽ.പി.എസ്, ഐ.ഐ.യു.പി.എസ് തേവലക്കര, എസ്.എം.വി.എൽ.പി.എസ് പടിഞ്ഞാറ്റക്കര എന്നിവിടങ്ങളിൽ നടന്ന പഠനോപകരണ വിതരണം ബാങ്ക് പ്രസിഡന്റ് അഡ്വ.പി.ബി.ശിവൻ നിർവഹിച്ചു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ആർ.രാമചന്ദ്രൻപിള്ള, ബാങ്ക് മാനേജിംഗ് ഡയറക്ടർ എസ്. രാധാമണി, ബാങ്ക് ബോർഡ് മെമ്പർമാർ, ബാങ്ക് ജീവനക്കാർ എന്നിവർ പങ്കെടുത്തു.