കൊല്ലം: പരവൂർ സ്‌റ്റേഷനിലെ എ.എസ്.ഐ ഉണ്ണിക്കൃഷ്‌ണനെ വെട്ടി പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ കോടതി വെറുതെവിട്ടു. ഒഴുകുപാറ മാവിള വീട്ടിൽ മണിക്കുട്ടനെയാണ് കൊല്ലം സീനിയർ ഡിവിഷൻ സിവിൽ ജഡ്‌ജ് ഡോ.ടി.അമൃത കുറ്റവിമുക്തനാക്കിയത്. 2016ൽ പരവൂർ പൊലീസ് രജിസ്‌റ്റർ ചെയ്‌ത കേസിലാണ് വിധി. ഡ്യൂട്ടിക്കിടെ ഒഴുകുപാറയിൽ വച്ച് കൊടുവാളുപയോഗിച്ച് പ്രതി എ.എസ്.ഐയുടെ കൈക്കും കാലിനും വെട്ടിയെന്നാണ് കേസ്. പ്രതിഭാഗത്തിനായി അഭിഭാഷകരായ ചവറ ഫ്രാൻസിസ് ജെ.നെറ്റോ, മുണ്ടയ്‌ക്കൽ സി.എസ്.മനോഹർ, അശ്വിനി ജി.വിജയൻ, ജെ.മോനിഷ എന്നിവർ ഹാജരായി.