
കൊല്ലം: നെറ്റ് ബാങ്കിംഗിലൂടെ സേവനങ്ങൾ ഉപഭോക്താക്കളുടെ വീട്ടിലെത്തിക്കുന്ന നൂതന സാങ്കേതിക വിദ്യയാണ് റിസർവ് ബാങ്ക് നടപ്പാക്കുന്നതെന്നും ഇതിലൂടെ ബാങ്ക് ഇടപാടുകൾ സാധാരണക്കാർക്കും പ്രാപ്യമായെന്നും റിസർവ് ബാങ്ക് ഒഫ് ഇന്ത്യ ജനറൽ മാനേജർ ഷൈനി സുനിൽ പറഞ്ഞു.
കൊല്ലം സഹകരണ അർബൻ ബാങ്കിലെ മൊബൈൽ ബാങ്കിംഗ് സേവനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഷൈനി സുനിൽ.
റിസർവ് ബാങ്ക് അനുമതിയോടെ ഐ.എം.പി.എസ്, ബി.ബി.പി.എസ്, യു.പി.ഐ പദ്ധതികളും കൊല്ലം സഹകരണ അർബൻ ബാങ്കിൽ നിലവിൽ വന്നു. ഹെഡ് ഓഫീസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ബാങ്ക് ചെയർമാൻ അഡ്വ. സി.വി.പത്മരാജൻ അദ്ധ്യക്ഷനായി. സഹകാരികളുടെ സഹകരണമാണ് ഉയർച്ചയ്ക്ക് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു.
വൈസ് ചെയർമാൻ അഡ്വ. കെ.ബേബിസൺ, ഡയറക്ടർ ബോർഡ് അംഗങ്ങളായ ഡോ. ബി.എസ്.സുരൻ (ബി.ഒ.എം), ശാന്ത സുന്ദരേശൻ, ജി.മോഹൻ, എ.താഹകോയ, പി.ഗംഗാധരൻപിള്ള, എം.പി.രവീന്ദ്രൻ, ഡി.ഹേമചന്ദ്രൻ, മാമേത്ത് നാരായണൻ, വി.ശാന്തകുമാരി, ശോഭന പ്രബുദ്ധൻ, ആർ.വിജയൻ (ബി.ഒ.എം) എന്നിവർ സംസാരിച്ചു. മാനേജിംഗ് ഡയറക്ടർ ആർ.ശ്രീകുമാർ സ്വാഗതവും ഡയറക്ടർ അഡ്വ. ജി.ശുഭദേവൻ നന്ദിയും പറഞ്ഞു.