ccc
ചിതറ എസ്.എൻ.എച്ച്.എസ്.എസിൽ നടന്ന അന്തർദേശീയ യോഗാ ദിനാചരണവും കുട്ടികൾക്കുള്ള യോഗാ പരിശീലന ക്ലാസുകളും സർക്കിൾ ഇൻസ്പെക്ടർ ഇൻ ചാർജ് എസ്.എൽ.സുധീഷ് ഉദ്ഘാടനം ചെയ്യുന്നു

കടയ്ക്കൽ : ചിതറ എസ്.എൻ.എച്ച്.എസ്.എസിൽ നടന്ന അന്തർദേശീയ യോഗാ ദിനാചരണവും കുട്ടികൾക്കുള്ള യോഗാ പരിശീലന ക്ലാസുകളും സർക്കിൾ ഇൻസ്പെക്ടർ ഇൻ ചാർജ് എസ്.എൽ.സുധീഷ് ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി യോഗം കൗൺസിലർ സന്ദീപ് പച്ചയിൽ യോഗാ ദിന സന്ദേശം നൽകി. പി.ടി.എ പ്രസിഡന്റ്‌ ഗഫാർ റാവുത്തർ അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ കെ.ടി.സാബു സ്വാഗതം പറഞ്ഞു. എസ്.വി.പ്രസീദ്, പി .ബി.ബിനു , പ്രിജി ഗോപിനാഥ് എന്നിവർ നേത്യത്തം നൽകി. എച്ച്.എം പി. ദീപ നന്ദി പറഞ്ഞു.